കാക്കവയല്‍ എന്ന എന്റെ മനോഹര ഗ്രാമത്തിന്റെ നിറമുള്ള കാഴ്ചകളും കാഴ്ചപാടുകളും ഒപ്പം എന്റെതീരെ നിറമില്ലാത്ത ചില ചിന്തകളും ...എല്ലാവര്‍ക്കും ഈ കൊച്ചു ലോകത്തേക്ക് സുസ്വാഗതം.......

Tuesday, January 31, 2012

വള്ളിക്കുന്ന്: തിരുകേശപ്പള്ളി: വൈ ദിസ്‌ കൊലവെറി?

Bookmark and Share
വള്ളിക്കുന്ന്: തിരുകേശപ്പള്ളി: വൈ ദിസ്‌ കൊലവെറി?

Sunday, January 29, 2012

അവള്‍ ..

Bookmark and Share
വര്‍ഷങ്ങള്‍ക് ശേഷം ഒരിക്കല്‍ ഞാന്‍ അവളെ കണ്ടു മുട്ടി .ഭര്‍ത്താവും രണ്ടു മൂന്നു കുട്ടികളുമായി അവള്‍ എന്റെ റൂമിലേക്ക്‌ വരികയായിരുന്നു .എന്താണ് പറയേണ്ടതെന്നോ ,അവര്‍ എന്താണ് പറഞ്ഞതെന്നോ  എനിക്ക് ഓര്‍മ്മ കിട്ടുന്നില്ല ...ആകെ വിയര്‍ത്തു കുളിച്ചു ഒരു കാന്തിക വലയത്തില്‍ പെട്ടപോലെ ...
യാത്രയാക്കുമ്പോള്‍ പണ്ടത്തെ പ്രണയത്തിന്റെ ബാക്കിയെന്നോണം അവളുടെ നീല കണ്ണുകള്‍ നിറഞ്ഞു തുളുമ്പുന്നത്‌ ഇന്നും ഒരു കുളിര്‍ മഴയായി ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു...
Bookmark and Share

Friday, January 27, 2012

വരയറിയാതെ വരക്കാം…

Bookmark and Share
വരയറിയാതെ വരക്കാം…

Wednesday, January 25, 2012

ആദ്യ വാക്ക്..

Bookmark and Share
ഒരു ബ്ലോഗ്‌ തുടങ്ങണം എന്നാ ആഗ്രഹം തുടങ്ങിയത് ,എന്റെ ഒരു സുഹ്രത്തിന്റെ ബ്ലോഗ്‌ കണ്ടപ്പോള്‍ മുതല്‍ തുടങ്ങിയതാണ് .എല്ലാവരെയും പോലെ തുടക്കം അത്ര സുഖകരം ആയിരുന്നില്ല.പിന്നെ വിട്ടില്ല ഒരു വാശിയായി. ശ്രമകരമെന്കിലും  ഇങ്ങനെ ഒക്കെ ഒപ്പിച്ചു .പിന്നെ ആണ് ചിന്തിച്ചത് ,എന്ത് എഴുതണം ..എന്തിനെ പറ്റി എഴുതണം എന്നൊക്കെ ..അവസാനം ഒരു തീരുമാനത്തിലെത്തി. 
            അവളെ പറ്റി തന്നെ എഴുതിയെകാം .ജീവിതത്തിന്റെ വല്ലാതെ ഒറ്റപെടുന്ന നിമിഷങ്ങളില്‍ അവള്‍ ഇടക്കൊക്കെ അങ്ങ് കേറി വരും ..ഒരെത്തും പിടിയുമില്ലാതെ .അല്ലേലും അവള്‍ അങ്ങിനെ ആയിരുന്നല്ലോ പണ്ടേ....അല്ലേല്‍ വേണ്ട അവളെ കുറിച്ച് പിന്നീട് ഞാന്‍ പറയാം ..കാരണം എന്റെ ഖല്‍ബില്‍ നിന്ന് രണ്ടു തുള്ളി കണ്ണുനീര്‍ എന്റെ മുഖത്ത് വന്നു നില്‍ക്കുന്നുണ്ട് ; അത് കൊണ്ട്  എന്റെ നാടിനെ കുറിചാവട്ടെ എന്റെ ആദ്യ വാക്ക്. എല്ലാവരും പറയും പോലെ അല്ല് എന്റെ നാട് ,അതിനേക്കാള്‍ മനോഹരമായ ഒരു കൊച്ചു ഗ്രാമം .ഞാന്‍ പറയുമ്പോള്‍ ഒരു പക്ഷെ നിങ്ങള്‍ വിശ്വസിക്കണം എന്നില്ല അതിനാല്‍  ഒരു ചെറിയ വീഡിയോ കൂടി ഞാന്‍ ചേര്‍ക്കുന്നുണ്ട് .ഒന്ന് കണ്ടു നോക്കൂ.. മനോഹരം ആണോ എന്ന് നിങ്ങള്‍ തന്നെ തീരുമാനിക്കൂ .
!--BACK2TOP-IMAGE-STARTS-->