കാക്കവയല്‍ എന്ന എന്റെ മനോഹര ഗ്രാമത്തിന്റെ നിറമുള്ള കാഴ്ചകളും കാഴ്ചപാടുകളും ഒപ്പം എന്റെതീരെ നിറമില്ലാത്ത ചില ചിന്തകളും ...എല്ലാവര്‍ക്കും ഈ കൊച്ചു ലോകത്തേക്ക് സുസ്വാഗതം.......

Monday, February 20, 2012

കത്താത്ത മുടിയും കത്തുന്ന വിവാദവും.

Bookmark and Share
''അക്രമിയായ രാജാവിന്റെ മുമ്പില്‍ സത്യം ഉറക്കെ വിളിച്ചു പറയലാണ് ഏറ്റവും വലിയ ജിഹാദ്‌")( ""'' (സമരം) .ഇതാണ് ഇസ്ലാമിക തത്വം .എവിടുന്നോ കിട്ടിയ മതപരമായി ഒരു തെളിവും ഇല്ലാത്ത ഒരു മുടിയും പൊക്കിപ്പിടിച്ചു ഒരാള്‍ ഒരു സമുദായത്തെ ഒന്നടങ്കം വിഡ്ഢികളാക്കി വിലസുമ്പോള്‍ ഒരാളെങ്കിലും അതിനെതിരെ പ്രതികരിക്കാന്‍ തയ്യാറായി എന്നത് ആശാവഹം തന്നെ.പിണാറായി അഭിനന്ദനം അര്‍ഹിക്കുന്നു .താന്‍  പറയുന്നതെന്തും അണ്ണാക്ക് തൊടാതെ വിഴുങ്ങുന്ന അനുചരന്മാര്‍ ഉണ്ടന്ന് കരുതി എന്തും വിളിച്ച് പരയാമെന്നാണോ കാന്തപുരം വിചാരിക്കുന്നത് .തന്റെ പക്കലുള്ള മുടി കത്ത് മെന്നു ഏറ്റവും കൂടുതല്‍ ഉറപ്പുള്ള ആളാണ് കാന്തപുരം.കാരണം കള്ളമുടിയാണ് എന്നത് അയല്‍ക്കാണല്ലോ കൂടുതല്‍ അറിയുന്നത്.
    ഒരു കാര്യം കാന്ത പുരത്തിനോട് സവിനയം സമര്‍പ്പിക്കാനുള്ളത് ,നിങ്ങള്‍ നിങ്ങള് വ്യവസായങ്ങള്‍ വളര്‍ത്താന്‍ വേണ്ടി ഇത്തരം തരം താണ ഏര്‍പ്പാടുകള്‍ ചെയ്യുമ്പോള്‍ ഓര്‍ക്കേണ്ടത് മഹാനായ ഒരു പ്രവാചകന്റെ പരിശുന്ധ നാമമാണ് തെരുവില്‍ ഇങ്ങനെ വലിചിഴക്കപെടുന്നത് .ഇതിനു താങ്കള്‍ നാളെ   അല്ലാഹുവിന്റെ കോടതിയില്‍ ഉത്തരം പറയേണ്ടി വരും എന്നാ കാര്യത്തില്‍ തര്‍ക്കമില്ല .അത് കൊണ്ട് പ്ലീസ് താങ്കള്‍ തുടങ്ങിയ്‌ ഈ വിവാദം താങ്കള്‍ തന്നെ ഒന്ന് നിര്‍ത്തൂ..സത്യം ലോകത്തോട് വിളിച്ചുപറഞ്ഞുകൊണ്ട് ..

No comments:

Post a Comment

!--BACK2TOP-IMAGE-STARTS-->